മണ്ഡലത്തിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉടൻ പരിഹരിക്കുക അവഗണന തുടർന്നാൽ ശക്തമായ സമരം; എസ്.ഡി.പി.ഐ
മഞ്ചേശ്വരം(www.truenewsmalayalam.com) : മണ്ഡലത്തിലെ 2154 വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് സീറ്റ് ഇല്ലാതെ വിദ്യാഭ്യാസം നിർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി വർഷം തോറും വർധിച്ചു വരുന്നതിന് പിന്നിൽ ഭരണപക്ഷത്തിന്റെയും,പ്രതിപക്ഷത്തിന്റെയും, എംഎൽഎ, എംപി മാറടക്കമുള്ള ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നും മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ ആരോപിച്ചു.
സർക്കാറുകൾ മഞ്ചേശ്വരത്തെ അവഗണിക്കുന്നത് നിർത്തണമെന്നും,പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഹൈസ്ക്കൂളുകളെ ഹയർ സെക്കൻഡറികളാക്കി ഉയർത്തണമെന്നും ആനുപാതിക സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും അല്ലാതെ മതിയായ സ്ഥിരം ബാച്ചുകൾ അനുവദിച്ച് സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്ലസ് വൺ വിദ്യാർഥികളുടെ ഉപരിപഠനത്തിന് മതിയായ സംവിധാനം ഒരുക്കിയില്ലെങ്കിൽ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമരവുമായി പാർട്ടി മുന്നോട്ടു വരുമെന്ന് മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ പത്രപ്രസ്താവനയിൽ അറിയിച്ചു.
മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂർ,മണ്ഡലം ട്രഷറർ താജൂ ഉപ്പള,വൈസ് പ്രസിഡന്റ് റഷീദ് ഗാന്ധിനഗർ,ജോയിന്റ് സെക്രട്ടറിമാരായ റസാഖ് കളിയൂർ ജലീൽ ഉപ്പള,മണ്ഡലം കമ്മിറ്റി അംഗം ആരിഫ് ഖാദർ എന്നിവർ സംബന്ധിച്ചു.
Post a Comment