JHL

JHL

ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു.

 

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പും, പൊലീസ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട്ട് സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിലാപ്പിയ ഇനത്തിൽ പെട്ട പഴകിയ മീൻ പിടിച്ചെടുത്തത്.

കലക്ടർ കെ.ഇമ്പശേഖർ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

 ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ ആണ് നേതൃത്വം നൽകുന്നത്. ഫിഷറീസ് ഓഫിസർ കെ.എസ്.ടെസ്സി. ഭക്ഷ്യ സുരക്ഷാ ഓഫിസർമാരായ അനൂപ് ജേക്കബ്, ഡോ. ബിനു ഗോപാൽ പൊലീസുദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കൃത്യമായി ഐസ് ഉപയോഗിക്കാത്തതിനാലാണ് മത്സ്യം പഴകിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും ട്രോളിങ് മുതലെടുത്ത് പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


No comments