കണ്ടെയ്നർ ലോറിയിടിച്ച് വയോധികൻ മരിച്ചു.
കുമ്പള(www.truenewsmalayalam.com) :കണ്ടെയ്നർ ലോറിയിടിച്ച് വയോധികൻ മരിച്ചു. ബംബ്രാണയിലെ കുളിയൻ വളപ്പ് ഹൗസിൽ മൊയ്തീൻ കുഞ്ഞി (78)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബന്തിയോട് ടൗണിൽ ദേശീയ പാതയിലായിരുന്നു അപകടം. സീബ്ര ലൈൻ കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇയാളുടെ ദേഹത്ത് വാഹനവുമായി വരികയായിരുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഇദ്ദേഹത്തെ ഉടൻ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്ന് ഡോക്ടർ അറിയിച്ചു.
മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ബംബ്രാണ ജമാഅത്ത് പള്ളിക്കു സമീപം മറവു ചെയ്യും.
Post a Comment