JHL

JHL

മഞ്ചേശ്വരവും കേരളത്തിലാണ്; കെഎസ്ആർടിസിയുടെ ചിറ്റമ്മനയം അവസാനിപ്പിക്കുക-എ.കെ.എം അഷ്റഫ് എം.എൽ.എ

കാസറഗോഡ്(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്കിൽ ആവശ്യമായ ഇടങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ലെന്നും സ്വകാര്യ മേഖലയിൽ നിന്നുള്ള ബസുകൾ  വേണ്ട രീതിയിൽ ഇല്ലാത്തതിനാൽ ജനങ്ങൾ പ്രയാസത്തിലാണെന്നും കാണിച്ച് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ ജില്ലാ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന് നേരിട്ട് കത്ത് നൽകി.

കത്തിൽ ഉൾക്കൊള്ളിച്ച പ്രധാന പരാമർശങ്ങൾ.

അന്തർ സംസ്ഥാന പാത ഒഴിച്ചാൽ കെഎസ്ആർടിസി  ബസുകൾ സർവ്വീസ് നടത്താത കേരളത്തിലെ ഏക താലൂക്ക് ആയിരിക്കും മഞ്ചേശ്വരം ,താലൂക്കിലെ കാസറഗോഡ്-മംഗലാപുരം റൂട്ടിൽ ദേശീയപാതയിലും മലയോര മേഖലയായ കാസറഗോഡ്-ബദിയടുക്ക-പെർള-പുത്തൂർ(കർണാടക) റൂട്ടിലും മാത്രമാണ് കെഎസ്‌ആർടിസി ബസ് സർവീസ് നടത്തുന്നത്,എട്ട് പഞ്ചായത്തുകളിലായി പ്രാദേശികമായി ഒരു കെഎസ്‌ആർടിസി ബസ് പോലും സർവ്വീസ് നടത്തുന്നില്ല എന്നത് താലൂക്കിനോടുള്ള കെഎസ്‌ആർടിസി കാണിക്കുന്ന വിവേചനവും അവഗണനയുമാണ്,എന്നാൽ കർണാടക കെഎസ്‌ആർടിസി ബസുകൾ താലൂക്കിലെ മറ്റു ഉൾനാടൻ പ്രദേശങ്ങളിൽ സർവീസ് നടത്തുന്നുമുണ്ട്.

കഴിഞ്ഞ കുറെ വർഷങ്ങളിലായി വിവിധ റൂട്ടുകളിൽ ബസ് സർവീസിനായി വിവിധ സംഘടനകളും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നിവേദനങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുമ്പോൾ ബസ്സുകളില്ല, തൊഴിലാളികൾ ഇല്ല, ഗ്രാമ വണ്ടിക്ക് ശ്രമിക്കുക എന്നാണ് മറുപടികൾ,ഗ്രാമ വണ്ടി പദ്ധതി  നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷി ബസ് റൂട്ട് ആവശ്യമായുള്ള തദ്ദേശ സ്ഥാപനങ്ങൾക്കില്ലാത്തതും ഈ പദ്ധതിക്കും തടസ്സമാവുന്നു,സംസ്ഥാനത്ത് തന്നെ കെഎസ്‌ആർടിസിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന റൂട്ടായ കാസറഗോഡ്-മംഗലാപുരം റൂട്ടിന്റെ കേരളത്തിലെ 80% ഏരിയയും മഞ്ചേശ്വരം താലൂക്കിലാണ്,എന്നിട്ടാണ് ഈ താലൂക്കിനോട് കെഎസ്ആർടിസിയുടെ വലിയ അവഗണന തുടരുന്നത്,,എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾക്ക് വഴങ്ങി ഏതെങ്കിലും സ്വകാര്യ ബസുകൾ ചില റൂട്ടുകളിൽ സർവ്വീസ് നടത്താൻ മുൻപോട്ട് വന്നാൽ  റൂട്ടിന്റെ അവസാന അൽപഭാഗം കെഎസ്ആർടിസി നോട്ടിഫൈഡ് റൂട്ടിലുണ്ടെന്നും ദേശീയപാതയിലും ഉൾപ്പെടുന്നുവെന്നും പറഞ്ഞും സ്വകാര്യ ബസുകളെ കെഎസ്ആർടിസി എതിർക്കുന്നതും പതിവാണ്,ഇവരായിട്ട് സർവ്വീസ് നടത്തുകയുമില്ല  മറ്റുള്ളവരെ അനുവദിക്കുകയുമില്ല എന്ന വിരോധാഭാസമാണ് കാലങ്ങളായി ഇവിടെ തുടരുന്നത്.

ആയതിനാൽ താഴെ പരാമർശിക്കുന്ന റൂട്ടിലെങ്കിലും അടിയന്തിരമായി കെഎസ്‌ആർടിസി ബസുകൾ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.    

1) ഉറുമി-കൊല്ലക്കണ്ടം-സീതാംഗോളി-സിവിൽ സ്റ്റേഷൻ-കാസറഗോഡ് 

2)കാസറഗോഡ്-പെർള-വാണിനഗർ 

3) ബന്ദിയോട്-ധർമ്മത്തടുക്ക.

4)മച്ചമ്പാടി-കടമ്പാർ-ഹൊസങ്കടി-തലപ്പാടി

5) മിയപദവ്‌-പൈവളികെ-പെർമൂദ-പെർള(മലയോര ഹൈവേ)

6) കാസറഗോഡ്-സീതാംഗോളി-ധർമ്മത്തടുക്ക-മുളിഗദ്ദെ(ബായാർ).(മുൻപ് KSRTC സർവീസ് നടത്തിയിരുന്നു,മലയോര പ്രദേശങ്ങളെയും ടൂറിസം പോയിന്റായ പോസാഡി ഗുമ്പേയും കറങ്ങി പോവുന്നു)

7)ഉപ്പള-ബായാർ-കന്യാന

8)കുമ്പള-പെർള-പുത്തൂർ(നേരത്തെ ഉണ്ടായിരുന്ന സർവീസ്)

9)ഉപ്പള-മിയ്യപ്പദവ്-മജിർപള്ള(മംഗൽപാടി,മീഞ്ച,വോർക്കാടി പഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നത്)

10)കുമ്പള-ആരിക്കാടി-കളത്തൂർ-കട്ടത്തടുക്ക

11)പാത്തൂർ-സുങ്കദകട്ടെ-ഹൊസങ്കടി-കാസറഗോഡ്.

12)പെർള-കാട്ടുകുക്കെ 

13)കുമ്പള-സീതാംഗോളി-കജാമ്പാടി (നേരത്തെയുണ്ടായിരുന്ന എൻഡോസൾഫാൻ മേഖല) 

14)മായിപ്പാടി-കണ്ണൂർ-പേരാൽ-കുമ്പള

15)കാസറഗോഡ്-സീതാംഗോളി-പുത്തിഗെ-പള്ളം-ഏൽക്കാനാ(മെഡിക്കൽ കോളേജിലേക്കുള്ള റൂട്ട്)

16)ചേപ്പിനടുക്ക-ദർബാർകട്ട-നായിക്കാപ്പ്-കുമ്പള.

17) ഉപ്പള-ബായാർ-ബള്ളൂർ,കന്യാല-പൈവളികെ

സുങ്കതകട്ടെ-പാവൂർ-മച്ചമ്പാടി-മഞ്ചേശ്വരം-തലപ്പാടി.

ഉപ്പള-കുരുഡപ്പദവ്‌-ചേവാർ-പെർമുദ-കാസറഗോഡ്.

18)കണ്ണൂർ-പേരാൽ-കുമ്പള

19) മജിർപള്ള-മിയപ്പദവ്-പൈവളികെ-ചേവാർ-സീതാംഗോളി(ഉൾനാടൻ ജനതയ്ക്ക് ഏറെ ഉപകാരമുണ്ടാവുന്ന റൂട്ട്)

20)കുമ്പള-ബദിയടുക്ക-മുള്ളേരിയ-സുള്ള്യ(കർണാടക)

21)മജിർപള്ള-ബേക്കറി ജം-കാവി ടെമ്പിൾ-തൗഡ്‌ഗോളി-കെദംബാടി-തലപ്പാടി.

22)സീതാംഗോളി-പെർമുദ-പൈവളികെ-മിയപ്പദവ്-സുങ്കദകട്ടെ-നാട്ടക്കൽ-ദേർലക്കട്ട-തൊക്കോട്ട്-മംഗലാപുരം(ബദിയടുക്ക,മധൂർ,പുത്തിഗെ,എൻമകജെ,പൈവളികെ,മംഗൽപാടി,മീഞ്ച,വോർക്കാടി പഞ്ചായത്തുകളിൽ നിന്ന് ദേർളക്കട്ടയിലുള്ള അഞ്ചോളം മെഡിക്കൽ കോളേജുകളിലേക്കുടക്കമുള്ള ആശുപത്രികളിലേക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊയിവരാൻ ഏറെ ഉപകരിക്കുന്ന റൂട്ട്)

നേരെത്തെ കെഎസ്ആർടിസി സർവ്വീസ് നടത്തുകയും നല്ല വരുമാനവുമുണ്ടായിരുന്ന കുമ്പള-പെർള-പുത്തൂർ റൂട്ടുകളിലടക്കം ചില റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ ഒത്താശകൾക്ക് വഴങ്ങിയാണ് നേരത്തെയുണ്ടായിരുന്ന ബസുകൾ നിർത്തലാക്കിയത്‌ എന്ന പാരാതികൾ ഉണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കത്തിന്റെ പകർപ്പ് കെഎസ്ആർടിസിയുടെ കോഴിക്കോട് സോണൽ മാനേജറിനും ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ(കെഎസ്ആർടിസി) അയച്ചു.ഇതേ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച നിവേദനവുമായി തുരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കാണുമെന്ന് എംഎൽഎ അറിയിച്ചു.

No comments