മഴക്കാലം ആരംഭിക്കുന്നത് വരെ സ്‌കൂളുകൾക്ക് അവധി നൽകണം; എ.കെ.എം അഷ്‌റഫ് എം.എൽ.എ
തിരുവനന്തപുരം(www.truenewsmalayalam.com) : വേനലവധിക്ക് ശേഷം സ്‌കൂൾ തുറന്നെങ്കിലും പതിവിന് വിപരീതമായി ഇത് വരെ കാലവർഷം എത്താത്തതിനാൽ അതിശക്തമായ ചൂട് കാസറഗോഡ് ജില്ലയിലും പ്രത്യേകിച്ച് മഞ്ചേശ്വരം താലൂക്കിലും അനുഭവപ്പെടുന്നുണ്ടെന്നും ആയതിനാൽ കാലവർഷം ആരംഭിക്കുന്നത് വരെ സ്‌കൂളുകൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടിക്ക് കത്ത് നൽകി.
കടുത്ത ചൂട് മൂലം ക്‌ളാസുകളിൽ ഇരിക്കാൻ പറ്റാത്ത സാഹചര്യവും ഇടവേളകളിൽ പുറത്തിറങ്ങുമ്പോഴും വീട്ടിൽ നിന്ന് സ്‌കൂളിലെത്താനും തിരികെ മടങ്ങുമ്പോഴുമുള്ള വേളകളിലും സൂര്യാഘാത സാധ്യതയും ഉള്ളതിനാലും രക്ഷിതാക്കളും അധ്യാപകരും ഭീതിയോടെയാണുള്ളതെന്നും കാസറഗോഡ് ജില്ലയിൽ ഇപ്പ്രാവശ്യം വേനൽ മഴ ലഭിക്കാത്തത് മൂലമുണ്ടായ വരൾച്ചയിൽ സ്‌കൂളുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇത് പരിഹരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും എംഎൽഎ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
Post a Comment