JHL

JHL

വർത്തമാന കാലത്ത് ഏറ്റവും ഉണർന്നു പ്രവർത്തിക്കേണ്ടവർ അധ്യാപക സമൂഹം; എ.കെ.എം അഷ്‌റഫ് എം.എൽ.എ

ആരിക്കാടി(www.truenewsmalayalam.com) : നമ്മുടെ കുട്ടികൾക്ക് തിരിച്ചറിവുകൾ സൃഷ്ടിക്കുന്ന അനുഭവ പാഠങ്ങൾ ക്ലാസ് മുറിക്കകത്തും,പുറത്തും പ്രവർത്തനങ്ങളിലൂടെ പകർന്നു കൊടുത്ത് ഒരുനല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കു സുപ്രധാനമായ ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെന്നും അത്തരത്തിൽ അധ്യാപകർ ഉണർന്ന് പ്രവർത്തിക്കേണ്ട കാലമാണിതെന്നും മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് പ്രസ്താവിച്ചു.

 സംസ്ഥാന അധ്യാപക അവാർഡ് നേടിയ ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌ക്കൂൾ അധ്യാപകൻ കൃഷ്ണ കുമാർ പള്ളിയത്തിന് സ്‌ക്കൂൾ പി ടി എ, എസ് എം സി യും നാട്ടുകാരും നൽകിയ സ്വീകര പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരത്തിൽ. കുട്ടികളേയും വിദ്യാലയത്തേയും പൊതു സമൂഹത്തേയും നന്മയുടേയും സ്നേഹത്തിന്റേയും അറിവിന്റേയും നിറകുടമാക്കിമാറ്റുന്നതിൽ ക്രിയാത്മകമായി പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചതിനുള്ള അംഗീകാരം കൂടിയാണ് കൃഷ്ണകുമാർ മാഷിനു ലഭിച്ച ഈ ബഹുമതിയെന്നും എം എൽ എ പറഞ്ഞു.

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു, സ്കൂൾ എസ് എം സി ചെയർമാനും പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ബി എ റഹ്‌മാൻ ആരിക്കാടി ആമുഖ പ്രഭാഷണം നടത്തി.പി ടി എ യുടെ ഉപഹാരം എ കെ എം അഷ്‌റഫ് എം എൽ എ യും,സ്‌ക്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ഉപഹാരം ബ്ളോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയും, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നസീമ ഖാലിദും,സ്‌ക്കൂൾ ഗൾഫ് കമ്മിറ്റിയുടെ ഉപഹാരം മഞ്ചേശ്വരം ഉപ വിദ്യാഭ്യാസ ഓഫീസർ കെ ദിനേശയും, ഗൾഫ് കമ്മിറ്റി പ്രസിഡണ്ട് ഗഫൂർ എരിയാലും, ഒ എസ് എ യുടെ ഉപഹാരം പ്രഡിഡന്റ്‌ ഹാജി എം എ പുജൂരും സയ്യിദ് യഹ്‌യ തങ്ങളും, ആരിക്കാടി രണ്ടാം വാർഡ് കുടുംബശ്രീ, എ ഡി സിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യൂസഫും, സി ഡി എസ് അംഗം സുഹറയും ചേർന്ന് നൽകി. ജി ബി എൽ പി സ്ക്കൂളിൽ പഠിച്ചു ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ്‌ടു വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പി ടി എയുടെ സ്നേഹോപഹാരം നൽകി, പ്രീ സ്‌ക്കൂൾ പ്രവേശനോത്സവവും നടത്തി 

എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി,ബി പി സി വിജയ കുമാർ,മഞ്ചുനാഥ ആൾവ,മുഹമ്മദ് ഹാജി കോരികണ്ടം, നാഗേഷ് കാർളെ,മുഹമ്മദ് കുഞ്ഞി പോലീസ്,ഹുസ്സൈൻ ദർവേഷ്,രാമ കാർളെ, സിദ്ദീഖ് പുജൂർ,കെ അബൂബക്കർ,ഹമീദ് പി കെ നഗർ,യൂസഫ് ടിപ്പു നഗർ, അഷ്‌റഫ് കുരുവിക്കൂട്,മുത്തലിബ് ബന്നങ്കുളം,സുലൈമാൻ ബന്നങ്കുളം,പിഎം അബ്ദുൽ റഹ്‌മാൻ,പി എ മൂസ ഹാജി, ഹനീഫ് കുന്നിൽ,മൊയ്‌ദീൻ ചെറിയ കുന്നിൽ, നൗഷാദ് സ്റ്റീൽ,കെ എം അസീസ് കുമ്പോൽ, മുഹമ്മദ് ബന്നങ്കുളം,രവി പുജൂർ, സിദ്ദീഖ്,ഹനീഫ്, അബ്ബാസ്,മഷൂദ് 

ബന്നങ്കുളം,ആസിഫ്, കെ എം എ യൂ പി പ്രധാന അധ്യാപിക ആശ ടീച്ചർ,ജി എം എൽ പി സ്ക്കൂൾ പ്രധാന അധ്യാപകൻ അബ്ദുല്ല കുഞ്ഞി,കിദൂർ ജി എൽ പി സ്ക്കൂൾ പ്രധാന അധ്യാപിക വീണ കുമാരി,ഉളുവാർ ജി എൽ സ്‌ക്കൂൾ പ്രധാന അധ്യാപിക സീമ സുവർണ്ണ, ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂൾ മുൻ പ്രധാന അധ്യാപകരായ കേശവൻ മാസ്റ്റർ, സാവിത്രി ടീച്ചർ,അലി മാസ്റ്റർ ജി ബി എൽ പി സ് അധ്യാപകരായ ഡോ ജലാൽ ഹഖ് മാസ്റ്റർ,വരലക്ഷ്മി ടീച്ചർ, സുമിത്ര ടീച്ചർ,ലുബ്‌ന ടീച്ചർ,ചന്ദ്രകല ടീച്ചർ,ദിവ്യ ടീച്ചർ,സംബന്ധിച്ചു 

പ്രധന അധ്യാപിക ലീല ടീച്ചർ സ്വാഗതവും നയന ടീച്ചർ നന്ദിയും പറഞ്ഞു

No comments