ഹാഫിള് മുഹമ്മദ് മിസ്ബാഹിനെ വാട്സ്ആപ്പ് കുടുംബ കൂട്ടായ്മ ആദരിച്ചു.
ഷാളണിയിച്ചും ഉപഹാരം നൽകിയും നോട്ട്മാല ചാർത്തിയും ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിന് സാക്ഷിയാവാൻ നിരവധി കുടുംബാംഗങ്ങളാണ് എത്തിച്ചേർന്നത്.
മുസ്തഫ കോട്ടക്കുന്നിന്റെ വസതിയിൽ നടന്ന പരിപാടിയിൽ കോർഡിനേറ്റർ ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. താഹിർ കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. സാന്ത്വനം കോളിയടുക്കം ചെയർമാൻ മുജീബ് കോളിയടുക്കം മുഖ്യാതിഥിയായിരുന്നു. ഹകീം കമ്പാർ സ്വാഗതം പറഞ്ഞു. ഷാഫി സുണ്ണംകുളം ഉപഹാരം വിതരണം ചെയ്തു. മറിയമ്മ കമ്പാർ ഷാളണിയിച്ചു. ഷമീമ ടീച്ചർ,ഷമീർ ടി.കെ,സുറൂറ മുസമ്മിൽ, ഷറഫുദ്ദീൻ, നിഷ മുജീബ്, തബ്ഷീറ താഹിർ,ഖദീജ മൊഗ്രാൽ, റുഖിയ സുണ്ണംകുളം, സുഹ്‌റ അബൂബക്കർ, സുലു സുബൈർ, സുബൈദ അൻവർ,റസി താഹിർ,തസ്‌രിയ ഷറഫു,ആയിഷ റഫീഖ്, റസി ഷരീഫ്, സുഹ്‌റ ഹനീഫ്, മിസ് രിയ അബ്ബാസ്, സൗദ മനാഫ്, സുമയ്യ ഹകീം, ഇപ്പു സുലൈ, അനീസ ഷരീഫ്, ഹസീന മജീദ്, തബ്ഷി വാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിഷ ഷരീഫ്, സഫൂറ, ഹിബ മറിയം, ഹാദി മുജീബ് എന്നിവർ ഗാനമാലപിച്ചു.
ചടങ്ങിൽ വെച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷയിൽ ബീഫാത്തിമ ഫാമിലിയിൽ നിന്ന് ഉന്നത വിജയം കൈവരിച്ച ഹാമിദ് ശംവീൽ, ഫക്രുദ്ദീൻ റാസി, മുഹമ്മദ് മിസ്ബാഹ്, അൻഷാദ് റഹ്‌മാൻ, ആയിഷത്ത് മുർഷിദ എന്നിവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഹാഫിള് മുഹമ്മദ് മിസ്ബാഹ് മറുപടി പ്രസംഗം നടത്തി.
Post a Comment