മരക്കൊമ്പ് വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു.
മഞ്ചേശ്വർ(www.truenewsmalayalam.com) : മരക്കൊമ്പ് വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു.
മഞ്ചേശ്വരം കോപ്പള പാവൂർ സ്വദേശി മുഹമ്മദ്(63)ആണ് ഇന്നലെ രാവിലെയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
വീടിന്റെ ഒന്നാം നിലയിലേക്ക് പടര്‍ന്ന മരക്കൊമ്പ് വെട്ടി മാറ്റാനുള്ള ശ്രമിത്തിനിടെ കൊമ്പൊടിഞ്ഞ് വീഴുകയും അതിനിടെ കാല്‍വഴുതി മുഹമ്മദ് താഴെയുണ്ടായിരുന്ന കല്ലിലേക്ക് വീഴുകയുമായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നഫീസ.
മക്കള്‍: ഹര്‍ഷാദ്, അനീസ, ആയിഷ.
Post a Comment