JHL

JHL

കാട്ടുപോത്തിനെ വേട്ടയാടി കൊന്ന കേസിൽ മൂന്നു പേർ പിടിയിൽ.

 

ബന്തടുക്ക(www.truenewsmalayalam.com) : കാട്ടുപോത്തിനെ വേട്ടയാടി കൊന്ന കേസിൽ മൂന്നു പേർ പിടിയിൽ.

 കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി കടത്തുകയായിരുന്നുവെന്നാണ് കേസ്.

ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ മധു (40), ബേഡകം സ്വദേശി ആര്‍ സുരേഷ് (37), പാലക്കാട് സ്വദേശി ആര്‍ ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 മാരിപ്പടുപ്പിലെ ബിജെപി പ്രവര്‍ത്തകനും മരവ്യാപാരിയുമായ അനിൽ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജൂൺ 25 ഞായറാഴ്ചയാണ് സംഭവം, ഉച്ചയ്ക്കുശേഷമാണ് കാട്ടുപോത്തിനെ വേട്ടയാടി വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയതെന്നും തലയോട്ടിയും മറ്റുഅവശിഷ്ടങ്ങളും അനിലിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
 ഇറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

No comments