മൊഗ്രാൽ യുനാനി ചികിത്സാലയത്തിൽ അടിസ്ഥാന സൗകര്യമൊരുക്കി കുമ്പള ഗ്രാമപഞ്ചായത്ത്.
ജീവിതശൈലി രോഗങ്ങൾക്കും, വെരിക്കോസ് വെയിൻ, അലർജി,വെള്ളപ്പാണ്ട് പോലുള്ള മാറാ രോഗങ്ങൾക്കും മറ്റും ഫലപ്രദമായ ചികിത്സ ലഭ്യമായി തുടങ്ങിയതോടെ യൂനാനി ഡിസ്പെൻസറിൽ തിരക്ക് വർദ്ധിച്ചിരുന്നു.ഇത് കണക്കിലെടുത്ത് ആശുപത്രി അധിക്രതർ ടോക്കൺ സിസ്റ്റം സംവി ധാനമാക്കിയതോടെ അതിരാവിലെ തന്നെ രോഗികൾ ആശുപത്രിയിൽ എത്താൻ തുടങ്ങി. ഡിസ്‌പെൻസറി 9 മണിക്കാണ് പ്രവർത്തനമാരംഭിക്കുന്നത്. രാവിലെ 7മണിക്ക് തന്നെ എത്തുന്ന രോഗികൾ പുറത്ത് വെയിലും,മഴയും കൊണ്ട് നിൽക്കേണ്ട അവസ്ഥയിലായിരുന്നു.
ഈ വിഷയം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ നാസർ മൊഗ്രാൽ, യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി എന്നിവർ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കുകയും 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുനാനി ഡിസ്പെൻസറിയുടെ കോമ്പൗണ്ടിനകത്ത് മേൽക്കൂര അടക്കമുള്ള വിശാലമായ ഇരിപ്പിടവും ഒരുക്കിയത് രോഗികൾക്ക് ഏറെ അനുഗ്രഹമായി.
Post a Comment