യുണൈറ്റഡ് പേരാൽ ആർട്ട്സ് ആന്റ് സ്പോർട് ക്ലബ്ബ് സി.സി ബാലചന്ദ്രനെ ആദരിച്ചു.
കുമ്പള(www.truenewsmalayalama.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം പേരാൽ കുടുംബക്ഷേമകേന്ദ്രത്തിലെ പൊതുജനാരോഗ്യത്തിന്റെ നെടുംതൂണായി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കുമ്പളയുടെ വിവിധ സാമൂഹിക ആരോഗ്യപ്രശ്നങ്ങളിൽ നിഷ്പക്ഷമായി ഇടപെടുകയും - ആരോഗ്യ ബോധവത്കരണത്തിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി യുവജനങ്ങൾക്കിടയിടയിലും നാട്ടുകാർക്കും പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രനെ യുണൈറ്റഡ് പേരാൽ ആർട്ട്സ് & സ്പോർട് ക്ലബ്ബ് ആദരിച്ചു.
ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ആരിഫ് മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ എസ് എസ് എൽ സി. പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മുഹമ്മദ് സുൽത്താൻ പേരാലിനെയും മൊമെന്റോ നൽകി ആദരിച്ചു. തദവസരത്തിൽ ആശ വർക്കർ ബൾക്കീസ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ആദരവിന് ബാലചന്ദ്രൻ.സി.സിയും മുഹമ്മദ് സുൽത്താനും നന്ദി പറഞ്ഞു.
Post a Comment