ബി.ഇ.എം സ്കൂൾ കവർച്ച; കർണാടക സ്വദേശി പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : ഹൈസ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ കർണാടക സ്വദേശി പിടിയിൽ.
ബെല്‍ത്തങ്ങാടി മദ്ദടുക്ക സ്വദേശിയായ കുഞ്ഞുമോന്‍ ഹമീദ് എന്ന ഹമീദ് ജാഫര്‍ (49) ആണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് 33,000 രൂപ കവര്‍ന്നത്. വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഹമീദെന്ന് പൊലീസ് പറഞ്ഞു.
Post a Comment