JHL

JHL

ജൂൺ 26 ലഹരി വിരുദ്ധ ദിനം; ജില്ലയിൽ എംഡിഎംഎ യുടെ ഒഴുക്കിന് ശമനമില്ല, പോലീസ് -എക്സൈസ് പരിശോധന ഊർജ്ജിതമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : പോലീസ്,- എക്സൈസ് പരിശോധന കാര്യക്ഷമമായി നടക്കുമ്പോഴും ജില്ലയിലേക്ക്  എംഡിഎംഎ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഒഴുക്കിന് ശമനമില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് മൊഗ്രാൽ ദേശീയ വേദി.

 അന്യ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗവും, കെഎസ്ആർടിസി, സ്വകാര്യ ബസുകളിലുമായി ജില്ലയിലേക്ക് യഥേഷ്ടം ലഹരി കടത്തുന്നുവെ ന്നാണ് അധികാരികളുടെ നിഗമനം. കഴിഞ്ഞ മൂന്നുമാസത്തിനിടെ വലിയതോതിലുള്ള എംഡി എംഎ,കഞ്ചാവ് വേട്ടയാണ് ജില്ലയിൽ പോലീസും എക്സൈസും കൂടി നടത്തിയത്.

 ലഹരി സംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാൻ രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കണമെന്നും, റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാൻഡുകളിലും പോലീസ്- എക്സൈസ് നിരീക്ഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

 കുമ്പളയിലെ തീരദേശ മേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ ദേശീയവേദി  നാലാം ഘട്ട ലഹരി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.

No comments