JHL

JHL

പരിസ്ഥിതിയും ഭൂജല സംരക്ഷണവും; ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പരിസ്ഥിതി ദിന ക്ലാസ് സംഘടിപ്പിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) :  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം "പരിസ്ഥിതിയും ഭൂജല സംരക്ഷണവും " എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ വി.കെ ജസ്മിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ Dr.K.M.A.അഷ്‌റഫ്‌ (sr. Hydro geologist) (rtd)) വിഷയവതരണം നടത്തി.

 ലോകരോഗ്യ സംഘടന മുൻ വർഷങ്ങളിൽ നടത്തിയ തീം ജല മലിനീകരണം,വായു മലിനീകരണം,മണ്ണ് മലിനീകരണം എന്നിവയായിരുന്നു.എന്നാൽ ഇന്ന് പ്ലാസ്റ്റിക് മലിനീകരണമാണ് കൂടുതൽ .ഒരു വർഷത്തിൽ 400 ടൺ മില്ല്യൻ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.അതിൽ 25 ശതമാനം ജലശയങ്ങളിലേക്കും 10 ശതമാനം റീ സൈക്ലിംഗിനും ബാക്കിയുള്ളത് മണ്ണിലേക്കും കലരുന്നു.ഇത് ഭൂമിയെ നശിപ്പിക്കുന്നു എന്നും അദ്ദേഹം ക്ലാസിൽ ഓർമപ്പെടുത്തി.
 ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ബഷീർ ശിവപുരം നേതൃത്വം നൽകി. 
ജില്ല കമ്മിറ്റി അംഗം സഹീറ പ്രാർത്ഥനാ ഗീതം ആലപിച്ചു.വനിതാ വിഭാഗം ജില്ല സെക്രട്ടറി സൈനബമോൾ സ്വാഗതവും പ്രോഗ്രാം കൺവീനർ സക്കീന അക്ബർ സമാപനവും നടത്തി.

No comments