കുമ്പള ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എസ് എസ് എൽ സി - പ്ലസ്സ്ടു ഉന്നത വിജയികളെ പിടിഎ അനുമോദിച്ചു.
പിടിഎ പ്രസിഡണ്ട് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ദിവാകരൻ സ്വാഗതം പറഞ്ഞു.
സർവീസിൽ നിന്നും വിരമിച്ച കായിക അധ്യാപകൻ കെ.ബാലകൃഷ്ണൻ മാസ്റ്റർക്ക് യാത്രയപ്പ് നൽകി.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യൂസഫ് മുഖ്യാഥിതി ആയി.,ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് മുഖ്യഭാഷണം നടത്തി.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് ഉദുവാർ, ശോഭ, പി ടി എ വൈ :പ്രസിഡണ്ട് മൊയ്തീൻ അസീസ്, എസ്എംസി ചെയർമാൻ കെ വി യൂസുഫ്, വൈ: ചെയർമാൻ അഹ്മദ് അലി കുമ്പള, ശാഹുൽ ഹമീദ്, തങ്ങൾ മാളിക, മദർ പിടിഎ പ്രസിഡണ്ട് വിനീഷ ഷാജി, സ്റ്റാഫ് സെക്രട്ടറിമാരായ രവി മുല്ലച്ചേരി, കെ വി ദിനേശൻ, മുഹമ്മദ് അറബി ഉളുവാർ, അൻസാർ അംഗഡിമുഗർ, ശിവരാമൻ സൂരംബയൽ, അബ്ദുൽ ഖാദർ തോട്ടും കര, പി എം നസീമ, സഹീറ അബ്ദുൽ ലത്തീഫ് , മൈമൂന തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഉന്നത വിജയി കൾക്ക് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ഉപഹാരങ്ങൾ നൽകി സി കെ മദനൻ നന്ദി പറഞ്ഞു
Post a Comment