JHL

JHL

സ്ഥാപകദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

 

കുമ്പള(www.truenewsmalayalam.com) : ജനകീയ രാഷ്ട്രീയത്തിന്റെ 14 വര്‍ഷം എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സ്ഥാപക ദിനം   കുമ്പള പഞ്ചായത്ത് കമ്മിറ്റി അതി വിപുലമായി ആചാരിച്ചു.

പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു മുന്നിൽ പതാക ഉയർത്തി.

വിവിധ  ബ്രാഞ്ചുകൾക്കു കീഴിൽ  അതാത് തലങ്ങളിലെ പ്രസിഡന്റുമാർ പതാക ഉയര്‍ത്തി.

ആരിക്കാടി കെപി റിസോർട്ടിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇഖ്ബാൽ ഹൊസംഘടി  ഉൽഘാടനം നിർവഹിച്ചു.

 പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ അധ്യക്ഷത    വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ, സെക്രട്ടറി ഷെരീഫ് പാവൂർ, മഞ്ചേശ്വരം ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി, കുമ്പള പഞ്ചായത്തു അംഗം അൻവർ ആരിക്കാടി, ഡോക്ടർ സൗമ്യ എന്നിവർ സംസാരിച്ചു.

പാർട്ടി പഞ്ചായത്തു ട്രെഷറെർ നൗഷാദ് കുമ്പള, വൈസ് പ്രസിഡന്റ്‌ മൻസൂർ കുമ്പള ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ സിഎം, മൊയ്‌ദീൻ പൂക്കട്ട എന്നിവർ സംബന്ധിച്ച പരിപടിയിൽ പഞ്ചായത്ത്‌ സെക്രട്ടറി മുസമ്മിൽ നന്ദി അറിയിച്ചു.

No comments