യുവ വനിതാ ഡോക്ടർ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
ബദിയടുക്ക(www.truenewsmalayalam.com): യുവ വനിതാ ഡോക്ടർ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
കന്യാപ്പാടിക്ക് സമീപം കരിക്കട്ടപള്ള സ്വദേശി ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകൾ ജി.കെ.പല്ലവി(25)യേയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 12 മണി വരെ വീട്ടുകാരോട് സംസാരിച്ചിരുന്ന പല്ലവി തലകറക്കമാണെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു, ഇന്ന് രാവിലെ 7.30ന് ശേഷവും എഴുന്നേൽക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ കിടപ്പുമുറി തുറന്നപ്പോഴാണ് ചുരിദാറിന്റെ ഷാളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങളായി പല്ലവി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment