കുമ്പള ഗ്രാമപഞ്ചായത്ത് ബാല പഞ്ചായത്ത് രൂപീകരിച്ചു.
കുടുംബശ്രീ അയൽക്കൂട്ട പരിതിയിൽ ഉൾപെടുന്നതും കുടുംബശ്രീയുടെ സംഘടന സംഭിദാനത്തിന് തത്തുല്യമായ രീതിയിൽ തന്നെവാർഡ് തലങ്ങളിൽ നിന്നും പ്രവർത്തിച്ചു വരുന്നതുമായ ബാല സഭ ബാല സമിതി കഴിഞ്ഞാണ് ബാലപഞ്ചായത്തിന് പഞ്ചായത്തിൽ രൂപം നൽകിയത്.
വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം,സംഘബോധം,നേതൃത്വ ശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ടിത പ്രവർത്തങ്ങളിലൂടെയുള്ള ജനാതിപത്യ ബോധം, സർഗ്ഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങയ മൂല്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കുക എന്നതാണ് ബാല പഞ്ചായത്തിലൂടെ ലക്ഷ്യമിടുന്നത്.
ബാല പഞ്ചായത്ത് ഭാരവാഹികളായി
അമര്ത്യാസൺ ((പസിഡന്റ്)
സാബിറ ആരിക്കാടി (വൈസ്പ്രസിഡന്റ)
അഫ്രീദു (ജന:സെക്രട്ടറി)
സ്റ്റാന്റിംഗ് കമ്മിറ്റി വിദ്യാഭ്യാസം: സ്നേഹ
ആരോഗ്യം:ദിശ
കലാ സാംസ്കാരികം: ഹിബ
കായികം: ഷാക്കിത് കാമത്ത്
പരിസ്ഥിതി സംസ്കരണം: പവന
എന്നിവരെ തിരഞ്ഞെടുത്തു
സി ഡി എസ് ചെയർ പേഴ്സൺ ഖദീജമ്മ അധ്യക്ഷത വഹിച്ചു.
മെമ്പർ സെക്രട്ടറി ജറുസൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോർഡിനേറ്റർമാരായ റെനീഷ, ഗീതു, ലിഷ, കാവ്യ ആശംസ അർപ്പിച്ചു സംസാരിച്ചു.ബാലസഭ ആർ.പി ഖദീജ നന്ദി പറഞ്ഞു.
Post a Comment