JHL

JHL

കുമ്പളയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധത്തിൽ.

കുമ്പള(www.truenewsmalayalam.com) : കെ.എസ്.ടി.പി. റോഡ് നവീകരണ പ്രവൃത്തി കുമ്പള നഗരത്തിൽ പുരോഗമിക്കവേ ഓട്ടോ, ബസ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. നിലവിലെ ഓട്ടോസ്റ്റാൻഡ് ഇല്ലാതാകുന്നുവെന്നാണ് ഓട്ടോത്തൊഴിലാളികളുടെ പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് തൊഴിലാളി യൂണിയൻ നിവേദനം നൽകി. ഓട്ടോ സ്റ്റാൻഡ്‌ പുനഃസ്ഥാപിക്കണമെന്നാണാവശ്യം.

മുന്നൂറോളം ഓട്ടോറിക്ഷകൾ നഗരത്തിൽ ഓടുന്നുണ്ട്‌. ബസ് തൊഴിലാളികൾക്കാകട്ടെ, വേറൊരു പ്രവേശനമാർഗമാണ് നഗരത്തിലെത്താൻ നിർദേശിച്ചിട്ടുള്ളത്. അത് സ്വീകാര്യമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

നഗരത്തിലെ പ്രധാന റോഡിന്റെ മധ്യഭാഗത്ത്‌ മുൻപ് ഡിവൈഡർ ഉണ്ടായിരുന്നു. നിർമാണപ്രവൃത്തിയുടെ ഭാഗമായി ഡിവൈഡറിന്റെ വീതി കൂട്ടി. ബദിയഡുക്ക റോഡിൽ രണ്ടുമീറ്ററോളം ഇടതുവശത്തേക്ക് കയറ്റിയാണ് ഡിവൈഡർ നിർമിക്കുന്നത്.


No comments