JHL

JHL

കരുതലും കൈതാങ്ങും എന്ന പേരിൽ ഇടത് സർക്കാർ നടത്തുന്ന താലൂക്ക് തല അദാലത്ത് പ്രഹസനം: മുസ്ലിം ലീഗ്.

ഉപ്പള(www.truenewsmalayalam.com) : കരുതലും കൈതാങ്ങും എന്ന പേരിൽ ഇടത് സർക്കാരിൻ്റെ രണ്ടാം വാർഷിഘാഗോഷം കെങ്കേമമാക്കാൻ താലുക്ക് തലങ്ങളിൽ നടത്തുന്ന അദാലത്തുകളുടെ ഭാഗമായി മഞ്ചേശ്വരം താലൂക്കിൽ നടത്തിയ അദാലത്ത് പ്രഹസനമായിരുന്നുവെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ കെ ആരിഫ് എന്നിവർ ആരോപിച്ചു.

 മഞ്ചേശ്വരം താലൂക്കിൽ നടന്ന അദാലത്തിൽ മന്ത്രി റിയാസും, അഹ്മദ് ദേവർ കോവിലും പങ്കെടുക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നെതെങ്കിലും ദേവർകോവിൽ മാത്രമാണ് ഉണ്ടായിരുന്നത്.

  ഏറെ പ്രിതീക്ഷയോടെ അദാലത്തിനെത്തിയ മഞ്ചേശ്വരത്തെ പാവങ്ങളെ ഇവർ വഞ്ചിക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും പലർക്കും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

യു ഡി എഫ് ഭരണകാലത്ത് രണ്ട് തവണയാണ് മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി നേരിട്ടെത്തി ജില്ല തലങ്ങളിൽ രാത്രി ഏറെ വൈകിയും ഒരേ നിൽപിൽ അദാലത്ത് നടത്തി ജനങ്ങൾക്ക് അപ്പപോൾ തന്നെ പരിഹാരങൾ ഉണ്ടാക്കി കൊടുത്തിരുന്നത്.

ഇടതൻമാരുടെ ഇത്തരം ഉടായിപ്പുകൾ ജനം തിരിച്ചറിയണമെന്നും നേതാക്കൾ കൂട്ടി ചേർത്തു.

No comments