JHL

JHL

എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കാസറഗോഡ്(www.truenewsmalayalam.com)  : എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസറഗോഡ് ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്ന കാസറഗോഡ് ജില്ലാ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് 

സയ്യിദ് താഹ തങ്ങൾ ചേരൂർ പ്രസിഡന്റും സവാദ്‌ അംഗഡിമൊഗർ ജനറൽ സെക്രട്ടറിയും ജംഷീദ് ചിത്താരി ട്രെഷററായും അസറുദ്ദീൻ മണിയനോടി,സലാം ബെളിഞ്ചം,സൈഫുദ്ദീൻ തങ്ങൾ,അർഷാദ് എയ്യള,സകീർ ബദിയട്ക എന്നിവരെ വൈസ് പ്രസിഡന്റായും റഫീഖ് വിദ്യാനഗർ,ജംഷീർ മൊഗ്രാൽ,സർഫ്രാസ് ബന്ദിയോട്,മർസൂഖ് റഹ്മാൻ,നസീർ അബ്ദുല്ല എന്നിവരെ സെക്രെട്ടറിമാരായും തെരെഞ്ഞെടുത്തു 

ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു, അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു, ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ്‌ ചൂരി,റിട്ടേർണിംഗ് ഓഫീസർ വി എം റഷാദ്,സഹദ് അംഗഡിമൊഗർ,റംഷീദ് തോയമ്മൽ,നവാസ്‌ കുഞ്ചാർ,ജാബിർ തങ്കയം,അഷ്‌റഫ് ബോവിക്കാനം,റഹിം പള്ളം,ഷഹാന കുണിയ,ഷഹല പെർള സംസാരിച്ചു

No comments