ജി.എച്ച്.എസ്.എസ് കുമ്പള പ്രവേശനോത്സവം.
കുമ്പള(www.truenewsmalayalam.com) : ജി.എച്ച്.എസ്. എസ്. കുമ്പള പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് ന്റെ അധ്യക്ഷതയിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് വിനീഷ ഷാജി, സ്റ്റാഫ് സെക്രട്ടറി വി.കെ. ദിനേശൻ മുഹമ്മദ് അറബി, സഹീറ ലത്തീഫ്, മൈമൂന ഹനീഫ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.ആർ ഷൈലജ സ്വാഗതവും
സി.കെ. മദനൻ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടത്തി. രക്ഷിതാക്കൾ . അധ്യാപകർ, പി.ടി എ എക്സി. അംഗങ്ങൾ കുട്ടികൾ പങ്കെടുത്തു.
Post a Comment