കുമ്പള മഹാത്മയിൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു.
ബി.എ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.കോം ഫിനാൻസ്, കോ - ഓപറേഷൻ എന്നീ കോഴ്സുകൾക്കാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ഡിഗ്രിയോടൊപ്പം ഓരോ വർഷങ്ങളിലായി ബിസിനസ് ഡാറ്റ അനാലിറ്റിക്സ്, സെർട്ടിഫൈഡ് ഇൻഡ്യൻ ആന്റ് ഫോറിൻ അക്കൗണ്ടന്റ്, പ്രാക്റ്റിക്കൽ അക്കൗണ്ടിങ് വിത് ടാലി ആന്റ് പീച് ട്രീ, സെർട്ടിഫൈഡ് എച്.ആർ പ്രൊഫഷണൽ എന്നീ ആഡ് ഓൺ കോഴ്സുകളും സൗജന്യമായി നൽകുന്നുണ്ട്.
ഏറ്റവും ചുരുങ്ങിയ, ആകർഷകമായ ഫീസിൽ വിശാലവും സൗകര്യ പ്രദവുമായ കാമ്പസിൽ പഠിക്കുക എന്ന വിദ്യാർത്ഥികളുടെ സ്വപ്നത്തെ സാക്ഷാത്കരിക്കുകയാണ് മഹാത്‌മ കോളേജ് ചെയ്യുന്നത്. ഡിഗ്രിക്കു പുറമെ പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് കോഴ്സുകളിലേക്കും പ്രവേശനം തുടരുന്നു.
പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ ഒറിജിനൽ മാർക്ക് / ഗ്രേഡ് കാർഡും ടി.സിയും നാല് ഫോട്ടോകളുമായി രക്ഷിതാക്കൾക്കൊപ്പം
കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിന് പിറകിലുള്ള മഹാത്മ കോളേജ് ഓഫീസിൽ രാവിലെ പത്തു മണി മുതൽ നാലു വരെയുള്ള സമയങ്ങളിൽ എത്തിച്ചേരുക.
വിശദ വിവരങ്ങൾക്ക് വിളിക്കുക:
9895 963 343; 9895 150 237
Post a Comment