എം.ഡി.എം.എ യും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കുമ്പള(www.truenewsmalayalam.com) : എം.ഡി.എം.എ യും കഞ്ചാവുമായി രണ്ടു പേരെ കുമ്പള എക്സൈസ് സംഘം പിടികൂടി.
2.44 ഗ്രാം എം.ഡി.എം.എ മയക്കുരുന്ന് കൈമാറാനായി ഓട്ടോയില്‍ കൊണ്ടു പോകുന്നതിനിടെയാണ് ധര്‍മ്മത്തടുക്കയില്‍ വെച്ച് കൈയ്യാർ സ്വദേശിയായ വിഷ്ണു കുമാറി(33)നെയും, കൈവശം വെച്ച 25 ഗ്രാം കഞ്ചാവുമായി സന്തോഷി(26)നെയുമാണ് കുമ്പള എക്സൈസ് സംഘം പിടികൂടിയത്.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് വി.വി. പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീന്ദ്രന്‍, അനീഷ് കുമാര്‍, രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജു, രാഹുല്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment