കുമ്പള പ്രസ് ഫോറത്തിന് പുതിയ സാരഥികൾ.
കുമ്പള(www.truenewsmalayalam.com) : കുമ്പള പ്രസ് ഫോറം വാർഷിക ജനറൽ ബോഡി യോഗം പ്രസ് ഫോറം ഓഫീസിൽ ചേർന്നു.
2023- 2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി.സെക്രട്ടറി അബ്ദുല്ല സ്വാഗതവും ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കെ.എം.എ സത്താർ ( പ്രസിഡൻ്റ്), അബ്ദുല്ല കുമ്പള ( സെക്രട്ടറി), അബ്ദുൽ ലത്തീഫ് കുമ്പള ( ട്രഷറർ), പുരുഷോത്തം ഭട്ട്, മുഹമ്മദ് റഫീഖ് ബി.ഐ ( വൈസ് പ്രസിഡൻ്റ്), ഐ.മുഹമ്മദ് റഫീഖ്, ധൻരാജ് ഐല ( ജോ.സെക്രട്ടറി), സുരേന്ദ്രൻ ചീമേനി, അബ്ദുൽ ലത്തീഫ് ഉളുവാർ, എൻ.കെ.എം ബെളിഞ്ച, ലത്തീഫ് ഉപ്പള ( ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Post a Comment