JHL

JHL

സിസി ബാലചന്ദ്രന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റിന്റെ ആദരവ്.

കുമ്പള(www.truenewsmalayalam.com) : സർവീസിൽ നിന്ന് വിരമിക്കുന്ന കുമ്പള  പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ആദരിച്ചു.

 ചടങ്ങിൽ വെച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അബ്ദുള്ള സജുവാൻ എന്ന വിദ്യാർത്ഥിയെയും ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. വെങ്കടേശ്വര ഹബ്ബാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ഇറ്റാലിയൻ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ് മുഖ്യാതിഥിയായി സംബന്ധിച്ചു.

 സിസി ബാലചന്ദ്രന്  അബ്ദുല്ല താജ് ഷാൾ അണിയിച്ചും,മെമൊന്റോ നൽകിയും ആദരിച്ചു. അബ്ദുല്ല സജീവാന് ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ് ഉപഹാരം നൽകി അനുമോദിച്ചു.ഫാസിൽ മലബാർ ഹോട്ടൽ നന്ദി പറഞ്ഞു.മർസൂക് ടൂറിസ്റ്റ് ഹോട്ടൽ, സവാദ് താജ് ഹോട്ടൽ എന്നിവർ സംബന്ധിച്ചു.


No comments