JHL

JHL

കുമ്പളയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച; ഒന്നര ലക്ഷം രൂപ കവർന്നു.

 

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച, ഒന്നര ലക്ഷം രൂപ കവർന്നു.

കോയിപ്പാടി മാവിനക്കട്ട സ്വദേശിയും, വ്യാപാരിയുമായ  സിദ്ദിഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്, കുടുംബസമേതം വീടു പൂട്ടി മുംബൈയിലേക്ക് പോയതായിരുന്നു ഇവർ. ഈ സമയത്താണ് കവർച്ച നടന്നത്.

മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നു  കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.

  സിഐ ഇ.അനുപ്കുമാർ, എസ്ഐ വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


No comments