മുർത്തോട്ടി മിനി ചെക്ക് ഡാം നാടിനു സമർപ്പിച്ചു.
വർഷങ്ങളായി ഇവിടുത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു ഇത്തരത്തിലുള്ള ഒരു മിനി ചെക്ക് ഡാം, രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടം. വേനൽകാലത്ത് ഉപ്പുവെള്ളം ഇവിടങ്ങളിൽ കയറി കൃഷി നശിക്കുകയും കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യം ഒരളവോളം ഇതിലൂടെ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ, സ്റ്റാൻങ് കമ്മിറ്റി ചെയർമാൻമാരായ ബി എ റഹ്മാൻ, സഫൂറ, ഗ്രാമപഞ്ചായത്ത് അംഗം രവി രാജ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനായ മജീദ്, പൗര പ്രമുഖരായ എ കെ ആരിഫ്, ബി എൻ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, ഹമീദ് കടവത്ത്, നൂർ ജമാൽ, റസാഖ് പടിഞ്ഞാർ, സിദീഖ് ദണ്ടഗോളി, അഷ്റഫ് സ്രാങ്, ഹമീദ് ഓൾഡ് റോഡ്, ഫാറൂഖ് ടിപ്പു, ഷഫീക് മുർതോട്ടി, പള്ളിക്കുഞ്ഞികടവത്ത്, ഹനീഫ കടവത്ത്, റഷീദ് കർള, അബ്ബാസ് കണ്ണൂർ, റെഡ് മൊയ്‌ദീൻ, സിദീക് പുജൂർ, ടി കെ ജമാൽ, സാദിഖ് സ്രാ ങ് തുടങ്ങിയവർ സംബന്ധിച്ചു.
ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ബിജോ നന്ദി പറഞ്ഞു
Post a Comment