വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ 30 ശതമാനം സൗജന്യം അനുവദിക്കും.
കാസർകോട്(www.truenewsmalayalam.com) : വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ 30 ശതമാനം സൗജന്യം അനുവദിക്കുമെന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ. ജില്ല സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളോട് ബസ് കണ്ടക്ടര്‍മാര്‍ സൗഹൃദപരമായി പെരുമാറണം.
കോളജ് വിദ്യാര്‍ഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ച് പോകണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍തന്നെ പരിഹരിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ രണ്ടുപേര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പാസ്, പ്രൈവറ്റ് ബസുകളുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
Post a Comment