JHL

JHL

ഗോവൻ മദ്യവുമായി കർണാടക സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് പിടികൂടി.

മഞ്ചേശ്വരം(www.truenewsmalayalam.com)  : ഗോവൻ മദ്യവുമായി കർണാടക സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് പിടികൂടി.

 മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റ് ഇൻസ്പെക്ടർ ആർ.റിനോഷിൻറെ നേതൃത്വത്തിലുള്ള സംഘം  നടത്തിയ വാഹന പരിശോധനയിലാണ്  KA 19 AC 7246 നമ്പർ ദോസ്ത് ഗുഡ്സ് കാരിയർ വാനിൽ കടത്തുകയായിരുന്ന 2484 ലിറ്റർ ഗോവൻ മദ്യവും,  90000/- രൂപയും പിടികൂട്ടിയായത്.

കർണ്ണാടക, കാർവാർ സ്വദേശി രാധാകൃഷ്ണ  എസ് കമ്മത്ത് (59) എന്നയാളാണ് പിടിയിലായത്.

 750 ml ന്റെ 720 കുപ്പികളിലായി 540 ലിറ്ററും , 180ml ന്റെ 10800 കുപ്പികളിലായി 1944 ലിറ്ററുമായാണ്  മദ്യം കടത്തിയത്.

 പ്രിവന്റീവ് ഓഫിസർമാരായ സജീവ് വി, സാബു കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി  മഞ്ജുനാഥൻ വി, ദിനൂപ് കെ, അഖിലേഷ് എം.എം, ശ്യാംജിത്ത്.എം എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments