JHL

JHL

പുത്തിഗെ പഞ്ചായത്ത് ഓഫിസിൽ ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ല; മുസ്ലിം ലീഗ് കലക്ടർക്ക് പരാതി കൊടുത്തു.

വിദ്യാനഗർ(www.truenewsmalayalam.com) :പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്തത് മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്,ജനങ്ങൾ ഒരു ആവശ്യത്തിന് പഞ്ചായത്ത് ഓഫിസിൽ ചെന്നാൽ അവിടെ സ്റ്റഫുകൾ ഇല്ലാത്തത് മൂലം ഏറെ കഷ്ടപെടുകയാണ്.

 18/07/2023 മുതൽ 10/08/2023 വരെ, BPL റേഷൻ കാർഡിനു അപേക്ഷ കൊടുക്കണമെങ്കിൽ പഞ്ചായത്ത് ഓഫിസിൽ നിന്നും പല രേഖകളും ഹാജാറാക്കേണ്ടതുണ്ട്.

 ഹെഡ് ക്ലർക്ക്  , അസിസ്റ്റന്റ് സെക്രട്ടറി, 2. യു ഡി ക്ളർക്ക് തുടങ്ങിയ പോസ്റ്റ്കൾ ഒഴിവ് ആണ്, ഒരു LD ക്ലർക്ക് ലീവിലുംമാണ്.

ഇത്രയും സ്റ്റാഫുകൾ ഒഴിവുകൾ ഉള്ളത് കൊണ്ട് ഗ്രാമീണ-മലയോര മേഖലയായ പുത്തിഗെ പഞ്ചായത്ത് ഓഫിസിലെക്ക് ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കാനുള്ള ഇടപെടൽ  നടത്തണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്കും , സ്ഥലം MLA ക്കും, DD P ക്കും പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കണ്ടതിൽ,ജനറൽ സെക്രട്ടറി ഇകെ മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്നാണ് പരാതി നൽകിയത്.


No comments