JHL

JHL

ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു.

 

കുമ്പഡാജെ(www.truenewsmalayalam.com) : ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കുമ്പഡാജെ മുനിയൂർ സ്വദേശി മകൻ മുഹമ്മദ് (45) ആണ് മരിച്ചത്.

 ശനിയാഴ്ച രാത്രി 10 മണിയോടെ പൊടിപ്പള്ളത്ത് വെച്ചാണ് അപകടമുണ്ടായത്, മുഹമ്മദ് ഓടിച്ചുപോവുകയായിരുന്ന ഓടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർചെയോടെ മരണപ്പെടുകയായിരുന്നു.

മത - സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് എസ് വൈ എസ് മുനിയൂർ ശാഖ പ്രസിഡന്റ് കൂടിയാണ്.

 ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മംഗ്ളുറു വെൻലോക് ആശുപത്രിയിൽ പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കി മുനിയൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

  ഭാര്യ.റശീദ രണ്ട് മക്കളുണ്ട്.

ഫഖ്‌റുദ്ദീൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

No comments