JHL

JHL

കുമ്പോൽ റെയിൽവെ അടിപാതയിലെ വെള്ളക്കെട്ട്; പാലക്കാട് അഡി.ഡിവിഷൻ മാനേജർക്ക് പരാതി നൽകി അഷ്റഫ് കർള.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലുള്ള കുമ്പോൽ റെയിൽവേ അണ്ടർ പാസ് മഴക്കാലത്ത് വെള്ളം കെട്ടിന് ശാശ്വത പരിഹാരം തേടി പാലക്കാട് ഡിവിഷൻ  അഡി. മാനേജർക്ക് പരാതി നൽകി കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള.

പരാതിയുടെ പകർപ്പ് ചുവടെ,

കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലുള്ള കുമ്പോൽ റെയിൽവേ അടി പാത മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വാഹനങ്ങൾക്കോ കാൽ നട യാത്രക്കാർക്കോ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. അടുത്തുള്ള സ്കൂളിലേകുള്ള വിദ്യാർത്ഥികളുടെ യാത്രയും പള്ളികളിലേക്കു ള്ള വിശ്വാസികളുടെ യാത്രയും ഇത് മൂലം തടസ്സപ്പെടുകയാണ് കൂടാതെ 200ൽ ഏറെ കുടുംബങ്ങൾ താമസിച്ചു വരുന്ന കുമ്പോൽ പ്രദേശം തന്നെ ഒറ്റ പെട്ട് കിടക്കുകയാണ്.

ആറുവർഷത്തോളമായി നാട്ടുകാർ ഈ സഞ്ചാര തടസ്സവും ദുരിതവും നേരിടാൻ തുടങ്ങിയിട്ട്. താൽകാലിക സൗകര്യമെന്ന നിലയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഒരു ഫൂട്ട് പാത്ത് നിർമ്മിച്ചു യാത്ര പ്രശ്നത്തിന് അൽപ്പം പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും വെള്ളക്കെട്ട് ഫൂട്ട് പത്തിന് മേലെ കയറുന്നതും പ്രയാസമായി നിൽക്കുന്നു.എന്നാൽ നേരിട്ടും നിവേദനം വഴിയും മുമ്പും ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും റയിൽവെ അധികൃതരിൽ നിന്നും ഇതു വരെയായി പരിഹാരം കണ്ടിട്ടില്ല. ആയതിനാൽ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഞ്ചാര സൗകര്യത്തിന് മേൽ അണ്ടർപാസിന്റെ പ്രശ്നത്തിൽ ഒരു ശാശ്വത പരിഹാരം കാണണെന്ന്  വണക്കമായി അപേക്ഷിക്കുന്നു.


No comments