JHL

JHL

എം.ഡി.എം.എ മയക്കുമരുന്നും ആയുധങ്ങളുമായി തലപ്പാടി സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി തലപ്പാടി സ്വദേശിയടക്കം മൂന്നു പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് കാറുകളിലായി കടത്തിയ 180 ഗ്രാം എം.ഡി.എം.എയുമായി തലപ്പാടി സ്വദേശി നിഷാദ് (31), സൂറത്ത്ക്കല്‍ കൃഷ്ണപുര സ്വദേശി മുഹമ്മദ് നിയാസ് (28), അഡിയാര്‍ കണ്ണൂര്‍ പടീല്‍ സ്വദേശി മുഹമ്മദ് റസീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും രണ്ട് കാറുകള്‍, ഒരു പിസ്റ്റല്‍, വെടിയുണ്ട, നാല് മൊബൈല്‍ ഫോണുകള്‍, 22,050 രൂപ, ഡ്രാഗണ്‍ കത്തി, രണ്ട് ഡിജിറ്റല്‍ തൂക്കുയന്ത്രം എന്നിവയും പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് പിലിക്കുരുവിന് സമീപം വാഹനം തടയുകയും മൂന്നംഗ സംഘത്തെ പിടുകൂടുകയുമായിരുന്നു.   അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.


No comments