JHL

JHL

എസ്.ഇ.യു പ്രതിഭാ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

കാസർകോട്(www.truenewsmalayalam.com) : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഭാ സംഗമവും  സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.

 മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽറഹിമാൻ നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ചു.

എസ്.ഇ.യു സ്റ്റേറ്റ് ട്രഷറർ നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് മെമ്പർ മാരായ ഒ. എം ഷഫീക്ക്, ടി.സലിം എന്നിവർ ആശംസ അർപ്പിച്ചു.  സെക്രട്ടറി കെ.എൻ.പി.മുഹമ്മദലി സ്വാഗതവും ട്രഷറർ ഒ.എം ഷിഹാബ് നന്ദിയും പറഞ്ഞു.

സർവ്വീസിൽ നിന്ന് വിരമിച്ച അഹമ്മദ് ബഷീർ ( ആരോഗ്യ വകുപ്പ് ),

 അബ്ദുളള ഷിറിയ (അസി.സെക്രട്ടറി പുത്തിഗെ പഞ്ചായത്ത്), ബി. അഷ്റഫ് ബോവിക്കാനം (ഹെൽത്ത് സൂപ്പർവൈസർ, കുമ്പള സി. എച്ച്. സി ), സിദ്ദീഖ് എ. ജി ( പഞ്ചായത്ത് വകുപ്പ് ) എന്നിവർക്ക്  കല്ലട്ര മാഹിൻ ഹാജി ഉപഹാരം സമ്മാനിച്ചു . തുടർന്ന് നടന്ന പ്രതിഭാ സംഗമത്തിൽ എസ്.എസ് .എൽ.സി, പ്ലസ് -ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു.

No comments