JHL

JHL

അംഗടിമൊഗർ സ്‌കൂൾ ദുരന്തം; സ്‌കൂൾ അധികാരികളുടെ അനാസ്ഥയുടെ ഫലം - മുസ്ലിം ലീഗ്.

സീതാംഗോളി(www.truenewsmalayalam.com) : ജിഎച്ച്എസ്എസ്‌ അംഗഡിമുഗറിൽ കഴിഞ്ഞ ദിവസം ആയിഷത്ത് മിൻഹ എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇകെ മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അപകട ഭീഷണിയിലുള്ള മരങ്ങൾ വെട്ടി മാറ്റണമെന്ന മെയ് മാസത്തിൽ ഇറങ്ങിയ സംസ്ഥാന സർക്കാരിന്റെ സർക്കുലറിന് വില പോലുംകൽപ്പിക്കാത്ത പിടിഎ കമ്മിറ്റിയും സ്‌കൂൾ അധ്യാപകരും അപകടം നടന്ന ദിവസമാണ് മരങ്ങൾ മുറിക്കുന്നതിനെ പറ്റി ആലോചനയോഗം ചേരുന്നത്.

 അപകടത്തിനിടയാക്കിയ മരം പൊള്ളയാണെന്ന് നേരെത്തെ അറിഞ്ഞതാണെന്നും ചില രക്ഷിതാക്കൾ അത് ചൂണ്ടിക്കാട്ടിയതുമാണെന്നും വിദ്യാർത്ഥികളോട് ആ ഭാഗത്തു കൂടി പോവരുതെന്ന്നും ചില അധ്യാപകർ നേരെത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായും പരാതിയുണ്ട്.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിലെ ഹയർ സെക്കണ്ടറി ക്‌ളാസുകൾ പ്രവർത്തിക്കുന്ന കെട്ടിടം അൺ ഫിറ്റാണെന്നാണ് വിലയിരുത്തിയത്.

ഇതൊക്കെ അപകടം സംഭവിച്ചതിന് ശേഷമാണോ അന്വേഷിക്കേണ്ടത് .?പഞ്ചായത് ദുരന്ത നിവാരണ അതോറിറ്റിയും പൂർണ്ണ പരാജയമാണ്.

ജില്ലാ പഞ്ചായത്തും സ്‌കൂളുകളുടെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് പുലർത്തുന്നതെന്നും മരണപ്പെട്ട കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിക്കണമെന്നും ഇകെ മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേർത്തു

No comments