JHL

JHL

രണ്ടാഴ്ച മുമ്പ് കാണാതായ വയോധികനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മഞ്ചേശ്വരം(www.truenewsmalayalam.com) : രണ്ടാഴ്ച മുമ്പ് കാണാതായ വയോധികനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 വൊര്‍ക്കാടി സ്വദേശി സേവിറ ഡിസൂസ(61)യെയാണ് വീടിന് 500 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 ജൂലായ് 19നാണ് സേവിറ ഡിസൂസയെ കാണാതായത്, വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് സേവിറയുടെ മൃതദേഹം കണ്ടെത്തിയത്.


No comments