സീതാംഗോളി തോമസ് ക്രാസ്റ്റയുടെ ദുരൂഹ മരണം; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്.
ഇതിനകം ഏതാനും ചിലരെ ചോദ്യംചെയ്തു.
കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റ തനിച്ചാണ് താമസം. ഇയാളുടെ കൈവശം പണമുണ്ടെന്ന ധാരണയിൽ കവർച്ചസംഘം കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. പരിസരത്ത് താമസിക്കുന്ന ചില അന്തർസംസ്ഥാന തൊഴിലാളികളെ കാണുന്നില്ലെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്.
ശനിയാഴ്ചയോടെയാണ് ചൗക്കാട് സ്വദേശി തോമസ് ക്രാസ്റ്റ (63)യുടെ മൃദദേഹം ചാക്കില്‍ കെട്ടിയ നിലയിൽ വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റിൽ തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. മൃദദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് തോമസ് ക്രാസ്റ്റയെ കാണാതായിരുന്നു, പിന്നീട് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്ക് ഇളകിയനിലയിൽ ശ്രദ്ധയിൽപെട്ടത്. തുടർന്നുനടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹം ഉച്ചയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.
Post a Comment