അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യാത്രികന് പരിക്ക്
കാസര്‍കോട്(www.truenewsmalayalam.com) : അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യാത്രികന് പരിക്ക്.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഫോര്‍ച്യുണര്‍ കാറാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍ പെട്ടത്. കാറിനകത്ത് കുടുങ്ങിയ യാത്രികനെ ഉടൻ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി അരിക് മതില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടെടുത്ത കുഴിയിലേക്കാണ് കാര്‍ തലകുത്തനെയായി മറിഞ്ഞത്.
ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി പലയിടത്തും റോഡരികില്‍ കുഴിയെടുത്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ സുരക്ഷാ വേലിയോ മുന്‍കരുതല്‍ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ അപകട സാധ്യത ഏറെയാണ്.
മിക്കയിടത്തും സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Post a Comment