JHL

JHL

പ്ലസ്‌ വൺ പ്രവേശനം ലഭിക്കാതെ 1831 അപേക്ഷകർ; ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നത് 701 മെറിറ്റ് സീറ്റുകൾ

 

കാസർകോട്(www.truenewsmalayalam.com) : പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം തുടങ്ങി. അലോട്മെന്റ് പട്ടികയിൽ ഉൾപ്പെട്ടവർ പ്രവേശനം നേടേണ്ട അവസാന തീയതി ഇന്നാണ്. 1289 വിദ്യാർഥികൾക്കാണ് സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനം ലഭിച്ചത്. 1831 അപേക്ഷകർക്ക് പ്രവേശനം ലഭിച്ചിട്ടില്ല. ഇനി സ്പോട് അഡ്മിഷൻ കൂടി ബാക്കിയുണ്ട്. 3120 അപേക്ഷകരാണ് ജില്ലയിൽ ആകെയുണ്ടായിരുന്നത്. 2886 പ്ലസ്‌ വൺ സീറ്റുകൾ ജില്ലയിൽ ബാക്കിയുണ്ട്. ഇനി ഒഴിവുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 701 ആണ്. 

എന്നാൽ ഒഴിവുള്ള സീറ്റുകളിൽ ഭൂരിഭാഗവും അൺ എയ്ഡഡ് മേഖലയിലാണ്. അതിനാൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥയാണ്. 701 മെറിറ്റ് സീറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിലും സീറ്റൊഴിവുള്ള ചില പൊതു വിദ്യാലയങ്ങളിലേക്ക് എത്തിപ്പെടാൻ യാത്രാ സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിവയുടെ അപര്യാപ്തതകളുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. 

ആകെ അപേക്ഷകർ– 3120

പരിഗണിച്ച അപേക്ഷകൾ– 3114

ഇതര ജില്ലക്കാർ– 58

സീറ്റ് ഉറപ്പാക്കിയവർ– 1289

ഒഴിവുകൾ ഇങ്ങനെ

ആകെ ഒഴിവുകൾ– 2886

മെറിറ്റ് സീറ്റ്– 701

മാനേജ്മെന്റ് ക്വോട്ട– 411

അൺഎയ്ഡഡ്–1774


No comments