JHL

JHL

കനത്ത മഴയെ തുടർന്ന് ജില്ലയിൽ 2.79 കോടിയുടെ കൃഷിനാശം.

 

കാസർകോട്(www.truenewsmalayalam.com) : കനത്ത മഴയെ തുടർന്ന് ജില്ലയിൽ 2.79 കോടിയുടെ കൃഷിനാശം.

 162.35 ഹെക്ടർ സ്ഥലത്തു നിന്ന് 3190 കർഷകർക്ക് നഷ്ടങ്ങളുണ്ടായി.

 കമുക്, വാഴ കർഷകരെയാണ് മഴ കൂടുതൽ ബാധിച്ചത്. ജൂൺ മാസത്തിൽ മഴ താരതമ്യേന കുറവായതിനാൽ കർഷകരെ അത്ര ബാധിച്ചിരുന്നില്ല. മഴ വൈകുന്നതു മൂലം ജൂണിൽ പോലും തോട്ടം നനയ്ക്കാൻ കർഷകർ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയാണ് സ്ഥിതി വഷളാക്കിയത്. നീലേശ്വരം ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 

 കൃഷി നാശമുണ്ടായി 10 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മതിയെന്നതിനാൽ വരുംദിവസങ്ങളിൽ ഇതിന്റെ അളവ് കൂടാനിടയുണ്ട്.

കമുക്, വാഴ

∙ 1312 കർഷകരുടെ 67 ഹെക്ടർ സ്ഥലത്തെ 11,823 കമുക് മഴയിൽ നശിച്ചെന്നാണ് പ്രാഥമിക കണക്കുകൾ. വാഴ കർഷകരെയും മഴ ഗുരുതരമായി ബാധിച്ചു. 9148 കുലച്ച വാഴകളും 3903 കുലയ്ക്കാത്തവയും നശിച്ചു. 681 കർഷകർക്ക് 70.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വരൾച്ചയുടെ പ്രശ്നങ്ങൾ ബാധിച്ച വാഴ കർഷകർക്ക് ഇത് വലിയ  പ്രഹരമായി മാറി. 

തെങ്ങ്, റബർ

∙ 60 ഹെക്ടറിലേറെ സ്ഥലത്തു നിന്നായി 943 കർഷകരുടെ 3072 തെങ്ങുകളും നശിച്ചിട്ടുണ്ട്. 73 റബർ കർഷകർക്ക് 12 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടങ്ങളുണ്ടായി. 

ജൂൺ 1 മുതൽ ഈ മാസം 7 വരെയുള്ള കൃഷിനാശം

ബ്ലോക്ക്, സ്ഥല വിസ്തീർണം(ഹെക്ടറിൽ), 

ബാധിച്ച കർഷകർ, ഏകദേശ നഷ്ടം എന്ന ക്രമത്തിൽ

കാഞ്ഞങ്ങാട്– 18.65, 831, 56.68 ലക്ഷം

കാറഡുക്ക– 4.92, 181, 15.57 ലക്ഷം

കാസർകോട്– 96, 1051, 41.07 ലക്ഷം

മഞ്ചേശ്വരം– 17.886, 406, 73.96 ലക്ഷം

നീലേശ്വരം– 23.83, 630, 88.28 ലക്ഷം

പരപ്പ– 1.07, 91, 4.04 ലക്ഷം

ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത് 230 വാഴകളാണ്.  ഈ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ വാഴക്കൃഷി നശിച്ചിട്ടുണ്ട്. അർഹമായ ആനുകൂല്യം സർക്കാരിന്റെ ഭാഗത്ത് നിന്നു ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.



No comments