JHL

JHL

സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.

 

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.

 1.200 ഗ്രാം കഞ്ചാവുമായി നോര്‍ത്ത് കോട്ടച്ചേരി സ്വദേശി മന്‍സൂറി(24)നെയാണ്  കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം സി.ഐ കെ. പ്രേംസദന്‍, എസ്.ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂട്ടി തടഞ്ഞു നിർത്തി പിടികൂടിയത്.

  സ്‌കൂട്ടിയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അനന്തകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രബീഷ്, സുരേന്ദ്രന്‍, പൊലീസ് ഡ്രൈവര്‍ ജയേഷ് എന്നിവർ പരിശാധനാ സംഘത്തിലുണ്ടായിരുന്നു.


No comments