JHL

JHL

നാഷണൽ മെന്റൽ ഹെൽത്ത്‌ പ്രോഗ്രാം; കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആത്മഹത്യ പ്രതിരോധം എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : ജില്ലാ മെഡിക്കൽ ഓഫീസ് കാസറഗോഡിന്റെയും ദേശീയ ആരോഗ്യ ദൗത്യം സി.എച്.സി കുമ്പളയുടെയും അഭിമുഖ്യത്തിൽ സമൂഹത്തിൽ നടക്കുന്ന ആത്മഹത്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി "ജീവരക്ഷ " എന്ന പരിപാടി സംഘടിപ്പിച്ചു.

കുമ്പള സി.എച്.സി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ Dr. ദിവാകര റായ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ്‌ കർള പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

 സമൂഹത്തിലെ ആത്മഹത്യ എന്തൊക്കെ കാരണങ്ങളാൽ വരുന്നു എന്നും, അത് എങ്ങനെ പ്രതിരോധിക്കാം എന്നും ഡോ. ശ്രുതി(മനോരോഗ വിദഗ്ധ)ക്ലാസ്സെടുത്തു.

 പരിപാടിയിൽ ആരോഗ്യപ്രവർത്തകർ, വാർഡ് മെമ്പർമാർ, പോലീസ്, സാമുദായിക നേതാക്കൾ എന്നിവർ അടക്കം 70 ഓളം പേർ പങ്കെടുത്തു.

 വാർഡ് മെമ്പർ ശ്രീമതി. വിദ്യ പൈ പരിപാടിക്ക് ആശംസ അറിയിച്ചു. PRO കീർത്തി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അഖിൽ കരായി, ആദർശ്. കെ കെ, കൗൺസിലിലേർസ് അശ്വതി,സജിന എന്നിവർ സംസാരിച്ചു.ഹെൽത്ത്‌ സൂപ്പർവൈസർ ഇൻചാർജ് ശ്രീ. തിരുമലേശ്വര നായ്ക് സ്വാഗതവും, എൻ.എം.എച്.പി  പ്രൊജക്റ്റ്‌ മാനേജർ ശ്രീ. സേതു നന്ദിയും പറഞ്ഞു.


No comments