JHL

JHL

ദേശീയവേദി ഓഫീസ് സന്ദർശനം വിദ്യാർത്ഥികളിൽ കൗതുകമുളവാക്കി; മടങ്ങിയത് സാമൂഹ്യ പ്രതിബദ്ധത കാത്ത്‌ സൂക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞയോടെ.

മൊഗ്രാൽ(www.truenewsmalayalam.com) :  ജി.വി.എച്ച്.എസ്.എസ്  മൊഗ്രാലിലെ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി ഓഫീസ് സന്ദർശിച്ചത് വിദ്യാർത്ഥികളിൽ  കൗതുകമുണർത്തി.

മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്  കൂടുതൽ അറിയാനും സാമൂഹ്യ പ്രവർത്തന രീതിയെപ്പറ്റി മനസ്സിലാക്കാനുമാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഓഫീസ് സന്ദർശിച്ചത്.

ദേശീയവേദിയുടെ ഓഫീസ് ചുമരുകളിൽ തൂങ്ങികിടക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ നേർരേഖകൾ നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികളിൽ അത് അക്ഷരാർത്ഥത്തിൽ ആശ്ചര്യമുളവാക്കി.

 സാമൂഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിലെ മൂന്നര പതിറ്റാണ്ടു കാലത്തെ ദേശീയവേദിയുടെ ഇടപെടലുകൾ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സന്ദർശനം സഹായകമായി. സാമൂഹ്യ പ്രതിബദ്ധത ജീവിതത്തിലുടനീളം കാത്ത്‌ സൂക്ഷിക്കാനുള്ള പ്രചോദനം സന്ദർശനത്തിലൂടെ ലഭിച്ചതായും അതിനായുള്ള ഉറച്ച പ്രതിജ്ഞയോടെയാണ് തങ്ങൾ മടങ്ങുന്നതെന്നും വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

ദേശീയവേദി പ്രസിഡന്റ്‌ സിദ്ദിഖ്റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ദേശീയവേദി പിന്നിട്ട നാൾവഴികളെകുറിച്ച് മുൻ പ്രസിഡന്റ് ടി.കെ അൻവർ  വിശദീകരണ ഭാഷണം നടത്തി. ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു.

റിയാസ് മൊഗ്രാൽ, റഫീഖ് മാസ്റ്റർ, സലീന ടീച്ചർ, എം വിജയകുമാർ, അബ്ദുല്ലകുഞ്ഞി നടുപ്പളം, മൊയ്‌തീൻ അഫീഫ് അലി, ഫിദ ആമിന, അയിഷത്ത് ഷംന പ്രസംഗിച്ചു.

No comments