മൊഗ്രാലിൽ തെരുവ് നായ്ക്കളുടെ പരാക്രമത്തിന് അറുതിയില്ല, കൂട് തകർത്ത് മൂന്ന് ആടുകളെ കടിച്ചു കൊന്നു.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മൊഗ്രാലിലെ തന്നെ മറ്റു പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളോട് നായ്ക്കൂട്ടങ്ങളുടെ സമാനമായ പരാക്രമണം ഉണ്ടായിരുന്നു. ഇവിടെ ആടുകളെയും കോഴികളെയും കടിച്ചു കൊന്ന നായ്ക്കൾ ഓട്ടോറിക്ഷകളെയും വെറുതെ വിട്ടില്ല. വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷകളുടെ സീറ്റുകൾ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ തന്നെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സമാനമായ സ്ഥിതിവിശേഷമുണ്ട്.
ടിവിഎസ് റോഡ് നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രമാണ്. കഴിഞ്ഞ വർഷവും വളർത്തുമൃഗങ്ങളോട് സമാനമായ പരാക്രമം ഉണ്ടായിട്ടുണ്ട്.നായിക്കൂട്ടങ്ങളുടെ പരാക്രമം തുടരുന്നതിനാൽ സ്കൂൾ- മദ്രസയിലേക്ക് പോകുന്ന കുട്ടികൾ ഭയാശങ്കയിലാണ്.തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീംകോടതിയിൽ അനുമതി തേടിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹരജി കളിൽ തീരുമാനമായിട്ടില്ല. അടുത്തമാസം പരിഗണിക്കാനി രിക്കുകയുമാണ്.
അതിനിടെ അക്രമകാരികളായ തെരുവുനായ്ക്കളെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് കലക്ടർമാർക്ക് പരാതി ലഭിച്ചാൽ സിആർപിസി 133 പ്രകാരം ഉചിത നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മൊഗ്രാലിൽ തെരുവ് നായ്ക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടിച്ചുകെട്ടാനെ ങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment