JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ഫലം കാണും വരെ പോരാടും; എ.കെ.എം അഷ്‌റഫ് എം.എൽ.എ

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസ്സായ നിരവധി വിദ്യാർഥികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് സാഹചര്യം ഒരുക്കുന്നതിനായി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് ചർച്ച നടത്തുമെന്നും പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഫലം ലഭിക്കുന്ന വരെ പോരാടുക തന്നെ ചെയ്യുമെന്ന് എ കെ എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു.

എം എസ് എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് എക്‌സലൻസി അവാർഡ്-2023 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം എസ് എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് റാസിഖ് മൈമൂൻ നഗർ അധ്യക്ഷനായി നാഫി ബംബ്രാണ സ്വാഗതം പറഞ്ഞു.

എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ്,ട്രെഷറർ സൈഫുള്ള തങ്ങൾ മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ ആയ അശ്റഫ് കാർലെ,ബി എ റഹ്മാൻ,എം എസ് എഫ് ജില്ലാ ഭാരവാഹികളായ ജംഷീർ മൊഗ്രാൽ,സർഫ്രാസ് ബന്തിയോട്,പഞ്ചായത്ത്‌ മുസ്ലീം ലീഗ് ഭാരവാഹികളായ ബി എൻ മുഹമ്മദലി,യൂസഫ് ഉളുവാർ,ഗഫൂർ എരിയാൽ,എം എസ് എഫ് മണ്ഡലം ട്രെഷറർ മഷൂദ് ആരിക്കാടി,ബിലാൽ ആരിക്കാടി,മൈമൂന പേരാൽ,കെ വി യൂസഫ്,മുഹമ്മദ് കുഞ്ഞി കോയിപ്പടി,ഫസൽ പേരാൽ,മുഹമ്മദ് കുഞ്ഞി കുമ്പോൽ,കെ എം അബ്ബാസ്,മൊയ്‌ദു ആരിക്കാടി,അബ്ദുല്ല കുട്ടി ഹാജി,ഖൈസ് ഉളുവാർ,ആഷി ആരിക്കാടി,ഇർഫാൻ കളത്തൂർ,മഹ്‌റൂഫ് ബദ്രിയ നഗർ,യാഷിഫ് ബംബ്രാണ,ഇർഷാദ് കൊടിയമ്മ എന്നിവർ പ്രസംഗിച്ചു.

ആമീന് കുമ്പള നന്ദി പറഞ്ഞു.

No comments