ഉമ്മൻചാണ്ടി ജനമനസ്സുകളിൽ കുടിയിരുന്ന ഭരണാധികാരി; കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
കേരള രാഷ്ട്രീയത്തിൽ മറ്റൊരാൾക്കും കിട്ടാത്ത ജനബഹുമതിയാണ് ഉമ്മൻചാണ്ടിയുടെത്. അപരന്റെ വേദനകളെ തന്റേതാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ച സമർപ്പിത ജീവിതം. ഇപ്പോഴത്തെ രാഷ്ട്രീയക്കാരും, പൊതുപ്രവർത്തകരും മാതൃകയാക്കേണ്ട വ്യക്തിത്വം. സൗമ്യതയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, കാരുണ്യത്തിന്റെ, കരുതലിന്റെ പര്യായമാണ് ഉമ്മൻചാണ്ടിയെന്നും യോഗം അനുസ്മരിച്ചു.
ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. വസന്ത ആരിക്കാടി സ്വാഗതം പറഞ്ഞു. ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി, ഡിസിസി അംഗം മഞ്ജുനാഥ ആൾവ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോകനാഥ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ്, മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എൻ മുഹമ്മദലി, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുരളീധര യാദവ്, അലി കുമ്പള (ജനതാദൾ) താജുദ്ദീൻ മൊഗ്രാൽ( ഐഎൻഎൽ) ഹമീദ് കുമ്പള, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, എ കെ ആരിഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിന്ദു, കോൺഗ്രസ് നേതാക്കളായ ലക്ഷ്മണപ്രഭു, ഗണേഷ് ഭണ്ഡാരി, പൃഥ്വിരാജ് ഷെട്ടി, തിമ്മപ്പ, നാരായണൂർ എന്നിവർ സംബന്ധിച്ചു.
Post a Comment