JHL

JHL

പാടലഡുക്ക കരുവം കൂടൽ റോഡും പാലവും യഥാർഥ്യമാകുന്നു

പുത്തിഗെ(www.truenewsmalayalam.com) :  പാട്ലടുക്കം  കറുവം കൂടൽ മുഗുവിലേക്ക്  പാലവും റോഡും വേണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. എസ്റ്റിമേറ്റ് തയാറാക്കി. പുത്തിഗെ പഞ്ചായത്തിലെ പാടലടുക്ക,കരുവം കൂടൽ, മുഗു,സ്കൂൾ റൂട്ടിൽ യാത്ര ചെയ്യാൻ സൗകര്യമില്ലാത്തിനാൽ 600 മീറ്റർ  യാത്ര ചെയ്യേണ്ടിടത്ത് 7കിലോമീറ്റർ കറങ്ങിയാണ്  എത്തുന്നത്. മുഗു ജിജെബി സ്കൂൾ, മുഗു അങ്കണവാടി, സുബ്രഹ്മണ്യക്ഷേത്രം, പള്ളി എന്നിവയെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണിത്. പാടലടുക്ക റോഡിൽ നിന്നും കറുവം കൂടൽ തോട് വരെയാണ് റോഡുള്ളത്.ബാക്കിഭാഗം 350 മീറ്റർ ചെമ്മൺ പാതയാണ്.തോട് കഴിഞ്ഞാൽ 210 മീറ്ററാണ് സ്കൂളിലേക്കുള്ളത്. മഴയത്ത് കറുവം കൂടൽ നടപ്പാതക്ക് മുകളിൽ  വെള്ളം കയറുന്നതിനാൽ ഇത് വഴി പോകാനാവുന്നില്ല. ഇവിടെ എത്താൻ പള്ളം മുഗു വഴി 7.30 കിലോമീറ്ററും പാട് ലടുക്കം ഉറുമി പൊന്നാങ്കുളം വഴി 6.8 കിലോ മീറ്ററും കറങ്ങി യാത്ര ചെയ്യണം.

എൽഐഡിആൻഡ് ഇഡബ്ള്യു  സിഎംഎൽആർആർപി പ്രോജക്ടിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പുത്തിഗെ  ലോക്കൽ സെക്രട്ടറി കെ.എ.സന്തോഷ്കുമാർ മുഖ്യമന്ത്രി പിണറായി വിജയന്  പരാതി നൽകിയിരുന്നതിനെ തുടർന്നാണ് എസ്റ്റ്മേറ്റ് തയാറാക്കി നൽകാൻ നിർദേശം നൽകിയത്.ഇന്നലെയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. 9.30 മീറ്റർ  നീളവും 3മീറ്റർ ഉയരവുമുള്ള പാലത്തിന് 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. പുത്തിഗ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി.സുബ്ബണ്ണ ആൽവ,വൈസ് പ്രസിഡന്റ്  ജയന്തി പൊന്നംകുളം, സ്ഥിരം സമിതി അധ്യക്ഷൻ  അബ്‌ദുൾ മജിദ്, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.അമർനാഥ്, ഓവർസിയർ സജിത്, കെ.എ.സന്തോഷ്‌ കുമാർ എന്നിവരാണ് സ്ഥലത്തെത്തിയത്

No comments