പ്രവാസി ക്ഷേമ നിധി അംഗത്വം സ്വീകരിക്കാനുള്ള പ്രായ പരിധി ഉയർത്തണം; കേരള പ്രവാസി ലീഗ്.
കുമ്പള(www.truenewsmalayalam.com) : പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം സ്വീകരിക്കു ന്നതിനുള്ള പ്രായ പരിധി ഉയർത്തണമെന്ന് കുമ്പള പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസം മതിയാക്കി അറുപത് വയസ്സ് കഴിഞ്ഞു തിരിച്ചു വരുന്നവർക്ക് ഇത് മൂലം പ്രവാസി പെൻഷൻ അടക്കം പല ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണ്.ഇത്തരം സാഹചര്യത്തിൽ പ്രത്യേക ഇളവ് നൽകി അംഗത്വം സ്വീകരിക്കുന്നതിന് അവസരം ഒരുക്കണമെന്നും പഴയ കാല പാസ്പോർട്ടുകളിൽ വന്നിട്ടുള്ള പ്രായ വ്യത്യാസം തിരുത്താനുള്ള അവസരം കൂടി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് സെഡ്. എ .മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്തു.മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ് , അസീസ് കളത്തൂർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഉദയ അബ്ദുൽ റഹ്മാൻ, ടി എം ശുഹൈബ്,ബി എൻ മുഹമ്മദലി, യൂസഫ് ഉളുവാർ,ഗഫൂർ എരിയാൽ, ഇബ്രാഹിം ബത്തേരി,അബ്ബാസ് കൊടിയമ്മ, ഫൈസൽ പേരാൽ, ബി എ റഹ്മാൻ ആരിക്കാടി,കേരള പ്രവാസി ലീഗ് മണ്ഡലം ഭാരവാഹികളായ ബദ്റുദ്ദീൻ കണ്ടത്തിൽ, അബ്ദുൽ റഹ്മാൻ കണ്ട താട് , എം കെ അമീർ പേർമുദേ റഡോ അബ്ദുൽ റഹ്മാൻ , ഹുസ്സൈൻ ദർവേഷ്,അബ്ദുല്ല കുട്ടി ഹാജി, അബു ബദരിയ നഗർ ,തസ്ലിംആരിക്കാടി റഫീഖ് കുമ്പള തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുല്ല കുമ്പള സ്വാഗതവും മുഹമ്മദ് അസീസ് കുമ്പള നന്ദിയും പറഞ്ഞു.
Post a Comment