കസബ കടപ്പുറത്ത് അജ്ഞാത മൃദദേഹം കണ്ടെത്തി; തിരിച്ചറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
കാസർകോട്(www.truenewsmalayalam.com) : കസബ കടപ്പുറത്ത് അജ്ഞാത മൃദദേഹം കണ്ടെത്തി.
വിവസ്ത്രനായ നിലയിലാണ് 35നും 38നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃദദേഹം ഇന്ന് രാവിലെയോടെ കടപ്പുറത്ത് കണ്ടെത്തിയത്.
ഒരു ദിവസം പോലും മൃതദേഹത്തിന് പഴക്കമില്ലെന്ന് ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ പറഞ്ഞു.
രാവിലെ ഒമ്പത് മണിയോടെ പ്രദേശവാസിയായ ഒരാൾ കോസ്റ്റൽ പൊലീസിനെ വിളിച്ച് മൃദദേഹം കണ്ടതായി അറിയിക്കുകയായിരുന്നു, ഇയാൾ ശേഷം ഫോൺ സ്വിച് ഓഫ് ചെയ്തു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർടം നടപടികൾക്കായി മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ദേഹത്ത് പരുക്കുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുളിക്കുന്നതിനിടയിലോ മറ്റോ തിരയിൽ പെട്ട് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
Post a Comment